Making Of Palappam In Easy Way : സാധാരണയായി പാലപ്പം ഉണ്ടാകണമെങ്കിൽ അതിന്റെ മാവ് തലേദിവസം തന്നെ നമ്മൾ തയ്യാറാക്കി വയ്ക്കാറുണ്ട് അതുപോലെ തന്നെ പാലപ്പം സോഫ്റ്റ് ആയി കിട്ടുന്നതിനുവേണ്ടി ചോറ് അവൽ എന്നിവയെല്ലാം നമ്മൾ ചേർത്തു കൊടുക്കാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ വെറും ഒരു മണിക്കൂർ നേരം കൊണ്ട് വളരെ ടേസ്റ്റി ആയതും നല്ലതുപോലെ പൊന്തി വരുന്നതുമായ പാലപ്പം തയ്യാറാക്കാം.
ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു പാനിലേക്ക് കാൽ കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ കുറുക്കിയെടുക്കുക കുറുകി ഭാഗമാകുമ്പോൾ ഇറക്കി വയ്ക്കുക.
അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന അരിപ്പൊടിയുടെ മാവ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ചൂടാറിയ കുറുക്കിയ അരിമാവ് ഒഴിച്ചു കൊടുക്കുക. ശേഷം അര കപ്പ് തേങ്ങ ചിരകിയത് ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
മാവ് ഒരുപാട് ലൂസായി പോകാനോ എന്നാൽ ഒരുപാട് കട്ടിയായി പോകാനോ പാടില്ല ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഇളക്കി യോജിപ്പിക്കുക ഇത് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക ഒരു മണിക്കൂർ കഴിഞ്ഞു നോക്കുമ്പോഴേക്കും മാവ് നല്ലതുപോലെ പൊന്തി വന്നിരിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം സാധാരണ പാലപ്പം ഉണ്ടാക്കുന്നത് പോലെ തന്നെ ഉണ്ടാക്കിയെടുക്കുക. Credit : Fathimas curryworld