Making Of Instant Parippu Curry : പ്രത്യേകിച്ച് പച്ചക്കറികൾ ഒന്നും ഇല്ലാത്ത സമയത്ത് ഒരു കറി ഉണ്ടാക്കണമെന്ന് പറയുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണ് പരിപ്പ് കറിയും എന്നാൽ പരിപ്പ് കറി വെറുതെ തയ്യാറാക്കാതെ അത് വളരെ രുചികരമായി ഉണ്ടാകണമെങ്കിൽ നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ.
ഇത് വളരെയധികം നല്ലതാണ് കൂടാതെ ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം ഒരുപോലെ നല്ല കോമ്പിനേഷനും ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പരിപ്പ് ഇട്ടുകൊടുക്കുക അതിലേക്ക് മുക്കാൽ കപ്പ് ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കുക ശേഷം ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക അതിനുശേഷം ഒരു കുക്കറിൽ ഇട്ട് അതിലേക്ക് ഇട്ടു കൊടുക്കുക
അതോടൊപ്പം തന്നെ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് കീറിയത് 2 വെളുത്തുള്ളിയും ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് നന്നായി വേവിക്കുക. ശേഷം പരിപ്പ് നല്ലതുപോലെ വെന്ത് വന്നു കഴിയുമ്പോൾ തുറന്നു നോക്കുക
അതിലെ തക്കാളി എല്ലാം തന്നെ നന്നായി ഉടച്ചു കൊടുക്കുക. അടുത്തതായി ഒരു ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് പൊട്ടിക്കുക നാല് വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ആ മൂന്ന് ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ശേഷം അതൊരു ഗോൾഡൻ ബ്രൗൺ നിറമായി വരുമ്പോൾ അര ടീസ്പൂൺ ജീരകം മൂന്ന് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചതിനു ശേഷം കറിയിലേക്ക് ചേർത്തു ഒഴിച്ച് കൊടുക്കുക. പരിപ്പു കറി തയ്യാർ. Credit : Shamees kitchen