Making Of Tasty Parippu Curry : കുറഞ്ഞ സമയം കൊണ്ട് ഒരു കറി തയ്യാറാക്കണമെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന പരിപ്പ് കറിയുടെ റെസിപ്പി ഒന്ന് കണ്ടു നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് പരിപ്പും കാൽ കപ്പ് ചെറുപയർ പരിപ്പും എടുക്കുക.
ശേഷം അത് നല്ലവണ്ണം കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു തക്കാളി നാലായി മുറിച്ചതും ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് രണ്ടു വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ചേർത്ത് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കുക്കർ അടച്ചുവെച്ച് വേവിക്കുക .
പരിപ്പ് നല്ലതുപോലെ വെന്തു വരേണ്ടതാണ് നന്നായി വെന്തുവന്നതിനുശേഷം അതിലെ തക്കാളി ചെറുതായി ഉടച്ചു കൊടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക ശേഷം നാലു വെളുത്തുള്ളി ചെറുതായി ചതച്ചതും.,
മൂന്ന് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക മൂന്നു വറ്റൽമുളക് ചേർത്തു കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇവയെല്ലാം നല്ലതുപോലെ ഫ്രൈ ആയി വരുമ്പോൾ കറിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. Video credit : Shamees kitchen