Making Of Tasty Parippu Curry : എന്തെങ്കിലും തിരക്കുപിടിച്ച സമയങ്ങളിലോ അല്ലെങ്കിൽ ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ച് സമയം പോകുന്ന ഘട്ടത്തിലോ നിസ്സാരമായ അഞ്ചുമിനിറ്റ് കൊണ്ട് തന്നെ വളരെ രുചികരമായ ഒരു കറി തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പിയുമായിട്ടാണ് വന്നിരിക്കുന്നത്. ഇതുപോലെ ഒരു കറിയാണ് ഉണ്ടാക്കുന്നത് എങ്കിൽ ഇതിന്റെ കൂടെ കഴിക്കാൻ മറ്റൊന്നും തന്നെ ആവശ്യമില്ല. പരിപ്പ് ഉണ്ടായാൽ മാത്രം മതി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് പരിപ്പ് എടുത്തു വയ്ക്കുക അതിലേക്ക് കാൽ കപ്പ് ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കുക ഈ രണ്ട് പരിപ്പും ചേർന്നാൽ കറി വളരെയധികം ആയിരിക്കും ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതോടൊപ്പം ഒരു തക്കാളി നാലായി മുറിച്ചതും ഒരു സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും രണ്ട് വെളുത്തുള്ളിയും.
അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക. ഓരോ അനുസരിച്ച് വിസിൽ കൃത്യമായി നോക്കേണ്ടതാണ്. പരിപ്പ് നല്ലപോലെ വെന്തു ഭാഗമായതിനു ശേഷം തുറന്നു നോക്കുക. ഒരു തവി ഉപയോഗിച്ചുകൊണ്ട് ചെറുതായി ഉടച്ചു കൊടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചുവന്നുള്ളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ജീരകം മൂന്ന് വറ്റൽമുളക് കുറച്ചു കറിവേപ്പില ഒരു നുള്ള് കായം പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അത് കറിയിലേക്ക് താളിക്കുക.ഇത്രയും രുചികരമായ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Credit : Shamees kitchen