Making Of Tasty Parippu Curry : ഉച്ചയ്ക്ക് ചോറുണ്ണാൻ കറി ഉണ്ടാക്കാൻ വളരെ കുറച്ച് സമയമേ നിങ്ങൾക്കുള്ളൂ എന്നാൽ ഇനി അധികം ആലോചിക്കേണ്ട പരിപ്പ് ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാകൂ കിടിലൻ കറി. പരിപ്പ് കുക്കറിൽ ഇട്ടതിനുശേഷം ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് പരിപ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക അതിലേക്ക് അരക്കപ്പ് ചെറുപയർ പരിപ്പ് കൂടി ചേർക്കുക.
ശേഷം ഇത് രണ്ടും നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് പച്ചമുളക് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, അതുപോലെ ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ടു വെളുത്തുള്ളി എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
പരിപ്പ് വെന്തു പാകമാകുമ്പോൾ തുറന്ന് തക്കാളി ചെറുതായി ഉടച്ചുകൊടുക്കുക അതുപോലെ പരിപ്പും ഉടച്ചു കൊടുക്കുക ശേഷം ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക .
നാലു വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം മൂന്ന് വറ്റൽ മുളക് ഒരു നുള്ള് കായപ്പൊടിയും കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. Credit : Shamees kitchen