Making Of Tasty Parippu Vada : പരിപ്പുവട കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല നല്ല മഴയുള്ള സമയത്ത് ചൂട് കട്ടൻ ചായയുടെ കൂടെ പരിപ്പുവട കഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് എന്നാൽ ഇന്ന് തന്നെ നമുക്ക് പരിപ്പുവട ഉണ്ടാക്കി നോക്കിയാലോ ഇത് വളരെ എളുപ്പമാണ് ആദ്യം തന്നെ ഒരു കപ്പ് പരിപ്പ് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കഴുകുക.
ശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് കുതിർക്കാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്ന വരുമ്പോൾ അതിൽനിന്നും രണ്ട് ടീസ്പൂൺ പരിപ്പ് മാറ്റിവെച്ച് ബാക്കിയുള്ള പരിപ്പ് എല്ലാം തന്നെ വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം മാറ്റിവെച്ചിരിക്കുന്ന പരിപ്പ് അതിലേക്ക് ചേർത്ത് കൊടുക്കുക .
അതോടൊപ്പം തന്നെ 10 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും അതുപോലെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് കുറച്ച് ഉണക്കമുളക് ചെറുതായി മുറിച്ചത് കറിവേപ്പില ചെറുതായി അരിഞ്ഞത് ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
കൈകൊണ്ട് ഇളക്കി യോജിപ്പിച്ചാലും മതി അതിനുശേഷം കയ്യിൽ വെച്ച് പരിപ്പുവടയുടെ ഷേപ്പിൽ തയ്യാറാക്കുക അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മീഡിയം തീയിൽ വെച്ച് പൊരിച്ചെടുക്കുക. ശേഷം പകർത്തുക. ഇതുപോലെ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു. Credit : Shamees kitchen