രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇതുതന്നെയായാലും അതുപോലെ തന്നെ ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാനും വളരെ രുചികരമായ പയറു കറി തയ്യാറാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് വൻപയർ എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
രണ്ടോ മൂന്നോ മണിക്കൂർ കുതിർത്തു വെച്ചാൽ മതി അതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം അര ടീസ്പൂൺ നല്ലജീരകം ചേർത്ത് വറുത്തെടുക്കുക അതോടൊപ്പം അര ടീസ്പൂൺ പെരുംജീരകവും ചേർക്കുക. അടുത്തതായി 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .
അതിലേക്ക് മൂന്ന് വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. തക്കാളി എന്തു വന്നതിനുശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന പയറും അതോടൊപ്പം തന്നെ വേവിച്ചെടുത്ത വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് കറിയുടെ ഗ്രേവി കട്ടി കൂട്ടുകയോ ലൂസായി ഉപയോഗിക്കുകയോ ചെയ്യാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് ഇറക്കി വയ്ക്കുക. ശേഷം കഴിക്കാം. Video Credit : Shamees Kitchen