Making Of Tasty Pazham Adukk ; പഴം ഉണ്ടായിട്ടും ഇതുപോലെ ഒരു വിഭവം ഉണ്ടാക്കി നോക്കിയില്ലെങ്കിൽ അത് എന്തൊരു നഷ്ടം ആയിരിക്കും. ഇന്ന് തന്നെ തയ്യാറാക്കു ഇതിനായി ഒരു പാൻ ചൂടാക്കുക അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവയെല്ലാം പൊരിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക തേങ്ങയുടെ നിറമെല്ലാം ചെറിയ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ പകർത്തി വെക്കുക. അടുത്തതായി ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പാൽപ്പൊടി ചേർക്കുക ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
അടുത്തതായി നാലു നേന്ത്രപ്പഴം എടുത്ത് പഴംപൊരിക്ക് മുറിക്കുന്നത് പോലെ നീളത്തിൽ കനം കുറച്ച് മുറിച്ച് വയ്ക്കുക. അടുത്തതായി അടിഭാഗം കട്ടിയുള്ള ഏതെങ്കിലും ഒരു പാത്രം എടുത്ത് അതിൽ കുറച്ച് നെയ്യ് പുരട്ടുക അതിലേക്ക് പഴം നിരത്തി വെക്കുക അതിനുമുകളിലായി മുട്ടയുടെ മിക്സ് തേച്ചു കൊടുക്കുക. അതിനു മുകളിൽ തേങ്ങയുടെ മിക്സ് ഇട്ടുകൊടുക്കുക. അതിനു മുകളിൽ ആയി പഴം ഇട്ടുകൊടുക്കുക.
വീണ്ടും മുട്ടയുടെ മിക്സ തേച്ചുകൊടുക്കുക അതിനുമുകളിൽ ആയി മിക്സ് ഇട്ടുകൊടുക്കുക ഇതേ രീതിയിൽ തന്നെ തയ്യാറാക്കുക. ശേഷം പാത്രം അടച്ചുവെച്ച് ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുത്ത് നല്ലതുപോലെ മൊരിയിച്ച് എടുക്കുക. രണ്ടു ഭാഗവും നല്ലതുപോലെ വെന്തു കഴിയുമ്പോൾ പകർത്തി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kanuur kitchen