Making Of Tasty Podimass : ഒരു പ്രാവശ്യം കഴിച്ചാൽ പിന്നീട് എപ്പോഴും കഴിക്കാൻ തോന്നുന്നു വളരെയേറെ ഒരു വിഭവമാണ് പൊടിമാസ്സ് അത് കഴിച്ചിട്ടുള്ളവർക്കറിയാം അതിന്റെ രുചി എത്രത്തോളമാണെന്ന്. ഇതുവരെ പൊടിമാസ്സ് കഴിച്ചിട്ടില്ലാത്തവർ ഉണ്ടെങ്കിൽ ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് വലിയ പച്ചക്കായ എടുത്തു നാലായി മുറിച്ച് ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് ഇട്ട് നന്നായി വേവിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക, ശേഷം അര ടീസ്പൂൺ നല്ലജീരകം ചേർക്കുക ഇവ നന്നായി മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ മുഴുവൻ മല്ലി ചേർക്കുക അതോടൊപ്പം മൂന്ന് വറ്റൽമുളക് ചേർക്കുക. അതിനുശേഷം ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തത് നല്ലതു പോലെ വറുത്തെടുക്കുക. നിറം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം ചെറുതായി ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ നല്ലതുപോലെ ചതച്ചെടുക്കുക. അടുത്തതായി വേവിച്ചു വച്ചിരിക്കുന്ന കായ പുറത്തേക്ക് നല്ലതുപോലെ പൊടിയായി ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. അതിനുശേഷം ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു നുള്ള് ജീരകം ഒരു നുള്ള് ഉലുവ രണ്ടു വറ്റൽമുളക് ആവശ്യത്തിന് ചേർത്ത് മൂപ്പിക്കുക. വിശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് കായ ചേർത്തു കൊടുക്കുക. അതോടൊപ്പം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കായയിലേക്ക് മസാല എല്ലാം നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം ഇറക്കി വയ്ക്കുക. Credit : Lillys natural tips