Making Of Tasty Egg Porotta : രാത്രിയിൽ എല്ലാ ദിവസവും ചപ്പാത്തി കഴിക്കുന്ന ശീലമുള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടായിരിക്കും എന്നാൽ ദിവസവും ചപ്പാത്തി കഴിക്കുമ്പോൾ എത്ര മടുപ്പായിരിക്കും എന്നാൽ ഒരു ദിവസം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുറച്ച് കുറച്ച് സമയം മാറ്റിവയ്ക്കുക.
അത് കഴിഞ്ഞതിനുശേഷം പുറത്തേക്ക് എടുത്ത് കൈകൊണ്ട് വീണ്ടും നന്നായി കുറച്ച് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഓരോ ഉരുളകളും എടുത്ത് നല്ലതുപോലെ പരത്തുക. കനം കുറച്ച് പരത്തുക ശേഷം അതിനു മുകളിലായി നെയ്യ് അല്ലെങ്കിൽ എണ്ണ തേച്ചു കൊടുക്കുക കുറച്ച് കറുത്ത എള്ളും മൈദപ്പൊടിയും വിതറിയതിനുശേഷം ഒരു ഭാഗത്ത് നിന്നും ചുരുട്ടി ചുരുട്ടി എടുക്കുക.
ശേഷം അത് ചെറുതായി വലിച്ച് ഒരു ഭാഗത്ത് എണ്ണ തേച്ചതിനുശേഷം അതിനു മുകളിൽ മൈദപ്പൊടി ഇട്ട് വീണ്ടും ഉരുട്ടിയെടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി മാറ്റി വയ്ക്കുക അടുത്തതായി ഒരു പാത്രത്തിൽ നാല് മുട്ട രണ്ട് സവാള ചെറുതായി അരിഞ്ഞത് കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞത് മല്ലിയില ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
തയ്യാറാക്കിയ ഓരോ ഉരുളകളും പരത്തി എടുക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് തേച്ചതിനുശേഷം തയ്യാറാക്കിയ ഓരോ പൊറോട്ടയും അതിലെ വെച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക രണ്ട് ഭാഗവും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ഒരു ഭാഗമായി തയ്യാറാക്കിയ മുട്ട ഒഴിച്ചു കൊടുക്കുക ശേഷം തിരിച്ചും മറിച്ചും നല്ലതുപോലെ വേവിച്ചെടുക്കുക. പാകമാകുമ്പോൾ പകർത്തി വയ്ക്കുക. എല്ലാം ഇതുപോലെ തന്നെ തയ്യാറാക്കുക. Credit : mia kitchen