ഇനി ആർക്കും ഉണ്ടാക്കാം വീശി അടിക്കാത്ത സോഫ്റ്റ് നൂൽ പൊറോട്ട. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. | Making Of Crispy Porotta

Making Of Crispy Porotta : പൊറോട്ട കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ നല്ല മൊരിഞ്ഞു പൊറോട്ടയും അതിന്റെ കൂടെ നല്ല എരിവുള്ള ബീഫ് കറിയും ഉണ്ടെങ്കിൽ എത്ര പൊറോട്ട കഴിക്കും എന്ന കാര്യത്തിൽ സംശയമാണ്. ഇന്നത്തെ കാലത്ത് വീട്ടിൽ പൊറോട്ട ഉണ്ടാക്കി നോക്കുന്ന പല വീട്ടമ്മമാരും ഉണ്ടായിരിക്കും അവർക്ക് വേണ്ടി ഇതാ ഒരു നൂൽ പൊറോട്ടയുടെ റെസിപ്പി. ഈ നൂൽ പൊറോട്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക .

അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കലക്കി വയ്ക്കുക അടുത്തതായി മറ്റൊരു പാത്രത്തിൽ നാല് കപ്പ് മൈദ എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം തയ്യാറാക്കിയ മുട്ടയുടെ മിക്സ് ചേർത്തു കൊടുക്കുക അതിനുശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് കുഴച്ച് എടുക്കുക. സാധാരണ ചപ്പാത്തിയുടെ മാവ് കുഴക്കുന്നതിനേക്കാൾ അല്പം ലൂസായി കുഴച്ചെടുക്കുക. ശേഷം ഏതെങ്കിലും ഒരു പലകയിലേക്ക് കുറച്ച് മൈദപ്പൊടി തൂവി കൊടുത്തതിനുശേഷം മാവ് ഒരു പത്തു മിനിറ്റോളം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക.

കൈകൊണ്ട് മാവ് നീട്ടി വലിച്ച് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് വച്ച് അതിനു മുകളിലായി ഒരു ടീസ്പൂൺ ഓയിൽ ഒഴിച്ച് വയ്ക്കുക. ശേഷം അടച്ചു മാറ്റിവയ്ക്കുക. ഒരു മണിക്കൂറിനു ശേഷം മാവ് പുറത്തേക്കിടത്ത് അതിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക അതിനുശേഷം വിളകൾക്ക് മുകളിൽ കുറച്ചു ശേഷം വീണ്ടും ഓയിൽ തേച്ചു വയ്ക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് കയ്യിൽ ഓയിൽ തേച്ചതിനുശേഷം വളരെ കനം കുറഞ്ഞ പരത്തി എടുക്കുക. എത്രത്തോളം കനം കുറയ്ക്കാൻ പറ്റുന്നുവോ അത്രയും കനം കുറയ്ക്കുക ശേഷം അതിനു മുകളിലായി കുറച്ചു മൈദ പൊടി തൂവി കൊടുക്കുക.

അതുകഴിഞ്ഞ് കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക. അതിനുശേഷം രണ്ടുഭാഗത്ത് നിന്നും ഉള്ളിലേക്ക് തള്ളി കൊടുക്കുക ശേഷം അത് വട്ടത്തിൽ ചുരുട്ടി എടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക അതിനുമുകളിൽ കുറച്ച് ഓയിൽ കൂടി ഒഴിച്ചു കൊടുക്കുക. ശേഷം കൈ കൊണ്ട് പരത്തുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഓരോ പൊറോട്ടയും ഇട്ടുകൊടുക്കുക. ശേഷം മീഡിയം തീയിൽ വെച്ച് രണ്ടുഭാഗവും നന്നായി മൊരിയിച്ച് എടുക്കുക. ശേഷം പകർത്തിവെച്ച് ചെറിയ ചൂടോടുകൂടി തന്നെ വശങ്ങളിൽ നിന്ന് തട്ടിക്കൊടുക്കുക ഇപ്പോൾ ലയറുകൾ പുറത്തേക്ക് വരുന്നത് കാണാം. ശേഷം രുചിയോടെ കഴിക്കാം. Credit : fathimas curry world

Leave a Reply

Your email address will not be published. Required fields are marked *