ഇത്രയും രുചിയോട് കൂടി നിങ്ങൾ ഉരുളൻകിഴങ്ങ് കഴിച്ചിട്ടുണ്ടാവില്ല. ഈ ഉരുളൻ കിഴങ്ങിന്റെ രുചി നിങ്ങൾക്കും അറിയണ്ടേ. | Making Of Tasty Potato Masala Curry

Making Of Tasty Potato Masala Curry : ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കണം ഇതിന്റെ രുചി വേറെ ലെവൽ ആണ് എങ്ങനെയാണ് ഈ ഉരുളക്കിഴങ്ങ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക .

ശേഷം രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു കഷണം കറുവപ്പട്ട എന്നിവ ചേർത്തു കൊടുക്കുക ശേഷം അര ടീസ്പൂൺ ജീരകം ഒരു നുള്ള് കായപ്പൊടി ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത്.

പൊടികളുടെ പച്ചമണം മാറുന്നതുവരെ ഇളക്കി കൊടുക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ മൂന്ന് ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്ത് ചെറുതായി ഉടയ്ക്കുക അത് കറിയിലേക്ക് ചേർത്തു കൊടുക്കുക.

ശേഷം ചെറുതായി ഒന്നിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക അടച്ചു വയ്ക്കുക അപ്പോൾ തന്നെ കറി നല്ലതുപോലെ കുറുകി വരുന്നതായിരിക്കും ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും രണ്ട് പച്ചമുളക് കുറച്ച് മല്ലിയില ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. ചോറിനും ചപ്പാത്തിക്കും ഇത് നല്ല കോമ്പിനേഷനാണ്. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *