Making Of Tasty Potato and Cauliflower Curry : ഉരുളൻ കിഴങ്ങും കോളിഫ്ലവറും ചേർത്ത് എങ്ങനെയാണ് ഇതുപോലെ ഒരു രുചികരമായ കറി തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഉള്ളി വഴന്ന് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക മഞ്ഞൾപ്പൊടി നല്ലതുപോലെ മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക മല്ലിപ്പൊടിയും മൂത്തു ഭാഗമാകുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.
മുളകുപൊടിയും നല്ലതുപോലെ മൂത്ത് വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക തക്കാളി ഉടനെ വരുന്ന സമയത്ത് രണ്ട് കപ്പ് നാളികേരപ്പാൽ രണ്ടാം പാല് ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ഉരുളൻ കിഴങ്ങ് മീഡിയം വലിപ്പത്തിലുള്ള കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക.
ഉരുളക്കിഴങ്ങ് വെന്തു ഭാഗമാകുമ്പോൾ കോളിഫ്ലവർ ചേർത്തു കൊടുക്കുക ശേഷം അതും അടച്ചുവെച്ച് വേവിക്കുക. കോളിഫ്ലവറും വെന്തു കഴിയുമ്പോൾ ഒരു കപ്പ് ഒന്നാം പാല് ചേർത്ത് പകർത്തുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അര ടീസ്പൂൺ കടുക് കുറച്ച് വറ്റൽ മുളക് കറിവേപ്പില ചേർത്ത് വറുത്തതിനുശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. Credit : mia kitchen