Easy Side Dish Potato Masala Roast : ഈ ചെറിയ ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ടുള്ള ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റിലും ലഞ്ചിനും ഇതുമാത്രം മതി. ഉച്ചയ്ക്ക് ചോറിന്റെ കൂടെയും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏത് വിഭവം തയ്യാറാക്കിയാലും അതിന് സൈഡ് ഡിഷ് ഇത് ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി ഒന്നു വേറെ തന്നെയാണ് ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ രണ്ടേരക്കായ രണ്ട് ഗ്രാമ്പൂ ഒരു ചെറിയ കഷണം കറുവപ്പട്ട രണ്ട് സവാള ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക പൊടികളുടെ പച്ച മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു കപ്പ് ക്യാപ്സിക്കം അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ചെറിയ ഉരുളൻ കിഴങ്ങ് തൊലിയെല്ലാം കളഞ്ഞ് ഇതിലേക്ക് കൊടുക്കുക. അതിലേക്ക് വളരെ കുറച്ചു മാത്രം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വയ്ക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അപ്പോഴേക്കും നന്നായി ഡ്രൈ ആയി വരുന്നതായിരിക്കും. കറി നന്നായി ഡ്രൈ ആയി വന്നതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen