കഴിക്കുമ്പോൾ ഇറച്ചി കറിയാണെന്ന് തോന്നിപ്പോകും അത്രയ്ക്കും രുചിയാണ് ഈ ഉരുളൻ കിഴങ്ങു കറിക്ക്. | Making Of Tasty Potato Curry

Making Of Tasty Potato Curry : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു കിടിലൻ ഇറച്ചി കറി തയ്യാറാക്കിയാലോ ഇനി ഇറച്ചി ഇല്ലെങ്കിലും ആരും വിഷമിക്കേണ്ട ആവശ്യമില്ല എങ്ങനെയാണ് ഇറച്ചി കറിയുടെ രുചിയുള്ളത് അതുപോലെ തന്നെ നമുക്ക് കിഴങ്ങ് തയ്യാറാക്കാവുന്നതേയുള്ളൂ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ നാല് ഉരുളക്കിഴങ്ങ് മീഡിയം വലുപ്പത്തിൽ ഉള്ളത് പുഴുങ്ങി നാലായി മുറിക്കുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് നല്ലതുപോലെ വഴറ്റിയെടുക്കുക. ചെറുതായി നിറം മാറി വരുമ്പോൾ അത് കോരി മാറ്റുക ശേഷം അതേ പാനിലേക്ക് ഒരു ടീസ്പൂൺ ജീരകം 2 ഏലക്കായ മൂന്ന് ഗ്രാമ്പു ഒരു ചെറിയ കഷ്ണം പട്ട എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റി എടുക്കുക.

സവാളയുടെ നിറം മാറി വരുമ്പോൾ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവയും ചേർത്ത് മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

പച്ചമണം മാറി വരുമ്പോൾ ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തു കൊടുത്ത് അതോടൊപ്പം ഒരു കപ്പ് തൈര് കൂടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ ഡ്രൈയായി എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *