കറികളിൽ ഇനി പുതിയ താരം. ഇറച്ചി കറി പോലും തോറ്റുപോകും രുചിയിൽ കിടിലൻ ഉരുളൻ കിഴങ്ങ് മസാല. | Making Of Tasty Easy Aloo Curry

Making Of Tasty Easy Aloo Curry : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല കറി തയ്യാറാക്കാം ഇറച്ചി കറിയേക്കാൾ ഇത് വളരെയധികം ആണ് ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും ഇത് ക്കിടിലൻ കോമ്പിനേഷൻ ആയിരിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നാലു ഉരുളൻ കിഴങ്ങ് പുഴുങ്ങിയെടുത്ത് നാല് കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാൻ ചൂടാക്കിയ അതിലേക്ക് മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .

ശേഷം പുഴുങ്ങിയ ഉരുളൻ കിഴങ്ങ് അതിലേക്ക് ഇട്ട് ചെറുതായി റോസ്റ്റ് ചെയ്ത് എടുക്കുക ശേഷം മാറ്റിവെക്കുക അടുത്തതായി പാനിലേക്ക് ഒരു ടീസ്പൂൺ ജീരകം മൂന്ന് ഏലക്കായ ഒരു ചെറിയ കഷണം കറുവപ്പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള വളരെ കനം കുറഞ്ഞ അരിഞ്ഞെടുത്തത് ചേർത്തു കൊടുത്ത വഴറ്റിയെടുക്കുക.

സവാളയുടെ നിറം മാറി വരുമ്പോൾ ഒരു പച്ചമുളകും അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം .

അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഉരുളൻ കിഴങ്ങ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉരുളൻ കിഴങ്ങിലേക്ക് മസാല എല്ലാം നല്ലതുപോലെ യോജിച്ച് വന്നതിനുശേഷം അതിലേക്ക് അധികം പുളിയില്ലാത്ത ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക എണ്ണ എല്ലാം തെളിഞ്ഞ് കുറുകി പാകമാകുമ്പോൾ പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *