ചോറിനോടൊപ്പം ഉരുളൻ കിഴങ്ങ് ഇതുപോലെ തയ്യാറാക്കിയാൽ ആരും പിന്നെ ചോറുണ്ണില്ല. ഇന്ന് തന്നെ തയ്യാറാക്കൂ ഈ ഉരുളൻ കിഴങ്ങ് ഫ്രൈ. | Making Of Tasty Potato Fry Side Dish

Making Of Tasty Potato Fry Side Dish : സാധാരണയായി മലയാളികൾക്ക് എല്ലാം തന്നെ ചോറിന്റെ കൂടെ പപ്പടം കഴിക്കാൻ വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇനി പപ്പടത്തിന് പകരമായി അതിനേക്കാൾ രുചിയിൽ ഉരുളൻ കിഴങ്ങ് ഫ്രൈ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഉരുളൻ കിഴങ്ങ് നീളത്തിൽ മുറിച്ചെടുക്കുക.

ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചെറിയ ജീരകം ആറു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളൻകിഴങ്ങ് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം അടച്ചുവെച്ച് വേവിക്കുക. ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്തു വന്നതിനുശേഷം രണ്ടു ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുടിയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.

ശേഷം ഒരു നുള്ള് കായപ്പൊടി, ഒരു പകുതി നാരങ്ങ പിഴിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ പകർത്തി രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഉരുളൻ കിഴങ്ങ് തയ്യാറാക്കി നോക്കൂ. Video Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *