Making Of Tasty Potato Masala Fry : ചോറിന്റെ കൂടെ കഴിക്കാൻ പപ്പടം എല്ലാവർക്കും തന്നെ ഇഷ്ടമുള്ള കാര്യമാണ്. സാധാരണ മലയാളികൾക്ക് ഉച്ചയ്ക്ക് ചോറ് കഴിക്കുന്നുണ്ടെങ്കിൽ അതിന്റെ കൂടെ ഒരു പപ്പടം ഉണ്ടെങ്കിൽ അത് വളരെയധികം ഇഷ്ടമുള്ള കാര്യമാണ് എന്നാൽ ഇനി പപ്പടത്തിനു പകരമായി ഉരുളൻ കിഴങ്ങ് വറുവൽ തയ്യാറാക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർക്കുക ഒരു ടീസ്പൂൺ ചേർക്കുക നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് മൂന്ന് വെളുത്തുള്ളി ചതച്ചത് കൊടുക്കുക ശേഷം 5 ചുവന്നുള്ളി ചതിച്ചത് ചേർത്ത് കൊടുക്കുക നല്ലതുപോലെ വഴന്നു മൂത്ത വരുമ്പോൾ അതിലേക്ക് വളരെ കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞ ഉരുളൻ കിഴങ്ങ് ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക ഉരുളൻ കിഴങ്ങ് ചെറുതായി വാടി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക ഉരുളൻകിഴങ്ങ് വെന്തു വന്നു കഴിഞ്ഞാൽ ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
അതിനുശേഷം അടച്ചുവെച്ച് വീണ്ടും. 5 മിനിറ്റ് ശേഷം തുറന്ന് ഒരു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി തന്നെ വേവിക്കുക. ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്തു മസാല എല്ലാം പിടിച്ചു വന്നതിനുശേഷം കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen