Making Of Tasty Crispy Potato Fry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു ഫ്രൈ ഉണ്ടാക്കി നോക്കാം. സാധാരണ എല്ലാവരും ചോറിന്റെ കൂടെ പപ്പടം കഴിക്കാറുണ്ട് എന്നാൽ അതിരുപകരമായി ഈ ഉരുളൻ കിഴങ്ങ് വറുത്തത് തയ്യാറാക്കുക. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം .
അതിനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് നീളത്തിൽ മുറിച്ച് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ നല്ലജീരകം ചേർത്തു കൊടുത്ത് വറുത്തെടുക്കുക. അതിനുശേഷം ആറു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
വെളുത്തുള്ളി നന്നായി മൂത്ത വരുമ്പോൾ അതിലേക്ക് ഉരുളൻകിഴങ്ങ് മുറിച്ചുവെച്ചത് ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കഴിഞ്ഞ അടച്ചുവെച്ച് വേവിക്കുക നല്ലതുപോലെ വെന്ത് റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ചമണം മാറിവരുന്നതുവരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. വീണ്ടും ഒരു രണ്ടു മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കി ഇറക്കി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen