Making Of Tasty Potato Masala Fry : ഉച്ചയ്ക്ക് ചോറിന് കറികൾ തയ്യാറാക്കുന്ന തിരക്കിലാണോ നിങ്ങൾ എന്നാൽ ഇതുപോലെ ഒരു വിഭവം മിസ്സ് ചെയ്യല്ലേ. കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഇപ്പോൾ തന്നെ തയ്യാറാക്കൂ. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാല് ഉരുളൻ കിഴങ്ങ് തോല് കളഞ്ഞ് മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക വീണ്ടും കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മല്ലി ഇട്ടുകൊടുക്കുക അതോടൊപ്പം അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ പെരുംജീരകം എന്നിവയും ചേർക്കുക അര ടീസ്പൂൺ കുരുമുളകും മൂന്നു വറ്റൽ മുളകും ചേർക്കുക.
ശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക. ചൂടായി വരുമ്പോൾ അത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ചെടുക്കുക. അടുത്തതായി അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ മൂപ്പിക്കുക. അതിലേക്ക് അഞ്ചു ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക.
നല്ലതുപോലെ വാടി വരുമ്പോൾ കുറച്ചു കറിവേപ്പില ചേർക്കുക. ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക. മീഡിയം തീയിൽ വച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക അതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് പകർത്തി വയ്ക്കാം. Credit : Shamees kitchen