ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഇനി എല്ലാവരും ഇത് മാത്രമേ ചോദിക്കൂ. ഇതിന് കൂടെ കഴിക്കാൻ മറ്റ് കറികളൊന്നും വേണ്ട. | Making Of Potato Break Fast Recipe

Making Of Potato Break Fast Recipe : ബ്രേക്ഫാസ്റ്റിനും ലഞ്ചിനും ഒരുപോലെ കഴിക്കാൻ വളരെയധികം ടേസ്റ്റി ആയ ഒരു പുതിയ റെസിപ്പി നോക്കിയാലോ. ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ ചെയ്തു നോക്കിയിട്ടുണ്ടാവില്ല. എല്ലാവരെയും ഞെട്ടിക്കാൻ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് വലിയ ഉരുളൻ കിഴങ്ങ് എടുക്കുക. ശേഷം നല്ലതുപോലെ പുഴുങ്ങിയെടുത്ത് ഉടച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.

ശേഷം അതിലേക്ക് എരുവിന് അനുസരിച്ച് പച്ചമുളക് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് കുഴച്ചെടുക്കാൻ പാകത്തിന് കോൺഫ്ലവർ ചേർത്തു കൊടുക്കുക. കോൺഫ്ലവറിന്റെ പകരമായി പൊട്ടറ്റോ സ്റ്റാർച്ച് ചേർത്തു കൊടുക്കാം. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി എടുക്കാൻ പാകത്തിന് കുഴച്ചെടുക്കുക. അതിനുശേഷം അതിൽനിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ടമുള്ള ഷേപ്പിൽ തയ്യാറാക്കാവുന്നതാണ്.

എളുപ്പത്തിൽ വേണമെങ്കിൽ ഒരു കുപ്പിയുടെ വായഭാഗം അതിലേക്ക് അമർത്തി കൊടുക്കുക. എല്ലാം ആവും ഇതുപോലെ തയ്യാറാക്കി എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് ഒരെണ്ണം കിഴങ്ങ് തയ്യാറാക്കിയത് ഇട്ടുകൊടുക്കുക. 5 മിനിറ്റ് തിളപ്പിച്ചതിനുശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റി മറ്റൊരു പാത്രത്തിലേക്ക് കോരി വെക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം 10 12 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം ആവശ്യത്തിന് വറ്റൽമുളക് ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് അര ടീസ്പൂൺ സോയാസോസ് എന്നിവ ചേർത്ത് നന്നായി ചൂടാക്കിയതിനു ശേഷം ഉരുളക്കിഴങ്ങിലേക്ക് ഒഴിച്ചു കൊടുത്ത് ഇളക്കിയെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : mia kitchen

Leave a Reply

Your email address will not be published. Required fields are marked *