Making Of Tasty Egg Potato snack : കിഴങ്ങും മുട്ടയും ഉണ്ടെങ്കിൽ ഇനിയെന്തിന് സമയം കളയണം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കാം ഒരു കിടിലൻ പലഹാരം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് നീളത്തിൽ മുറിക്കുക ശേഷം അത് കുറച്ചു വെള്ളത്തിൽ ഇട്ട് അടച്ചു വയ്ക്കുക അടുത്തതായി ഒരു കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക .
അതിലേക്ക് അര ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അര ടീസ്പൂൺ ചുക്കുപൊടി അര ടീസ്പൂൺ ബേക്കിംഗ് സോഡ ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ സോയ സോസ് അര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒരുപാട് ലൂസ് അല്ലാത്ത മാവ് തയ്യാറാക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ കുറച്ച് മൈദ പൊടി അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം എടുത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് തയ്യാറാക്കിയ മസാലയിൽ ചേർത്തു കൊടുക്കുക ശേഷം മൈദപ്പൊടിയിൽ മുക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഓരോന്നും എണ്ണയിലേക്ക് ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെയും നല്ലതുപോലെ പൊരിച്ചെടുക്കുക. അവളെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഈയൊരു പലഹാരം എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ. ഇതുതന്നെ നിങ്ങൾക്ക് ഒരു മുട്ടഓപ്പറേറ്റ് ഉണ്ടാക്കിയതിനുശേഷം ഇതേ മസാലയിൽ മുക്കിയെടുത്ത് പൊടിയിൽ പൊതിഞ്ഞ് പൊരിച്ചെടുക്കാവുന്നതുമാണ്. Credit : Fathimas curry world