Making Of Tasty Crispy Potato : ചോറിന്റെ കൂടെ കഴിക്കാൻ ഒരു ദിവസമെങ്കിലും കിഴങ്ങ് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. പിന്നെ ആർക്കും ചോറിന്റെ കൂടെ കഴിക്കാൻ കറികൾ ഒന്നും തന്നെ വേണ്ടി വരില്ല. ഒരു കറിയും ഇല്ലെങ്കിൽ കൂടിയും എല്ലാവരും കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ചോറുണ്ണാം. എങ്ങനെയാണ് കിഴങ്ങ് ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ രണ്ട് ഉരുളൻ കിഴങ്ങ് എടുത്തു തൂലികളഞ്ഞ് നീളത്തിലുള്ള കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം ഒരു ബാൻഡ് ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺജീരകം ചേർത്ത് കൊടുക്കുക.
അതിനുശേഷം ആറ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് കഷ്ണങ്ങളാക്കി അരിഞ്ഞു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒപ്പം ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
നല്ലതുപോലെ പാകമായി കഴിയുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ഒരു 5 മിനിറ്റ് അടച്ചുവെച്ച് വീണ്ടും ഇരിക്കുക. കിഴങ്ങിലേക്ക് മസാല നന്നായി തന്നെ ഇറങ്ങിപ്പോകണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാം. Credit : Shamees kitchen