Making Of Rava Evening Snack : റവയുണ്ടെങ്കിൽ ആരും ഇതുവരെ രക്ഷിച്ചു നോക്കാത്ത ടേസ്റ്റിൽ ഒരു പലഹാരം തയ്യാറാക്കാം. വളരെ കുറച്ച് റവ മാത്രമേ ഉള്ളൂവെങ്കിലും പ്ലേറ്റ് നിറയെ പലഹാരം ഉണ്ടാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു കപ്പ് റവ എടുത്തുവയ്ക്കുക വറുത്തത് വറുക്കാത്തതുമായ റവ എടുക്കാവുന്നതാണ് അതിലേക്ക് അരക്കപ്പ് മൈദ ചേർക്കുക.
അരക്കപ്പ് ചെറുതായി അരിഞ്ഞ സവാള ചേർക്കുക അതിലേക്ക് ഒരു കാരറ്റ് വളരെ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർക്കുക രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക ഒരു വലിയ കഷണം ഇഞ്ചി ആവശ്യത്തിന് കറിവേപ്പില ഇവ ചെറുതായി അരിഞ്ഞു ചേർക്കുക ശേഷം അരക്കപ്പ് കട്ട തൈര് ചേർക്കുക ആവശ്യത്തിന് ഉപ്പ് അരക്കപ്പ് ചിരകിയ തേങ്ങ ഒരു നുള്ള് സോഡാ പൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.
സാധാരണ ഉഴുന്നുവട തയ്യാറാക്കുന്ന രീതിയിലുള്ള മാവ് വേണം ഉണ്ടാക്കിയെടുക്കാൻ ഒരുപാട് ലൂസ് ആയി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക റവ കുതിർന്ന വരാനാണ്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വന്നതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ഓരോ ടീസ്പൂൺ വീതം മാവെടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായി പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen