Making Of Instant Rava Snack Recipe : ഒരു കപ്പ് റവ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. റവ ഉണ്ടെങ്കിൽ ഇനി അധികം ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ഇത് തയ്യാറാക്കുന്നതിന് ഒരു കപ്പ് റവ ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ ചേർക്കുക .
ശേഷം ഒരു നന്നായി പഴുത്താൽ പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു മുട്ടയുടെ വെള്ള മാത്രം ചേർത്ത് കൊടുക്കുക. അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കര പാനിയാക്കി ചാർത്തു കൊടുക്കുക. അതോടൊപ്പം കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർത്തു കൊടുക്കുക. ശേഷം അര കപ്പ് പശുവിൻ പാലു ചേർക്കുക .
എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് സമയം മാറ്റിവയ്ക്കുക റവ കുതിർന്നു വരുമ്പോൾ കട്ടിയായി വരുന്നതാണ് അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വറക്കുന്നതിന് ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ ഓരോ ഉരുളകളും എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറക്കുക. അതിനുശേഷം പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen