Tasty Onion Tomato Rice Recipe : വെറും 10 മിനിറ്റ് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന രുചികരമായ ഉള്ളി ചോറ് റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ നാല് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ചെറിയ കഷ്ണം പട്ട ഒരു ഗ്രാമ്പൂ എങ്ങനെയെല്ലാം ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞ് പാകമായി വരുമ്പോൾ വേവിച്ച് എടുത്തു വച്ചിരിക്കുന്ന ചോറ് ചേർത്തു കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. ചോറ് ഒരുപാട് കുഴഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിലേക്ക് രുചിക്കൂട്ടുന്നതിനായി മല്ലിയില ചേർത്തു കൊടുക്കുക. ചോറു വേവിക്കുമ്പോൾ ഉപ്പ് ചേർത്തിട്ടുണ്ടെങ്കിൽ നോക്കിയിട്ട് ഉപ്പ് ചേർക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video Credit : Mia Kiitchen