ഈ ചോറ് കഴിക്കാൻ ഒരു കറിയുടെയും ആവശ്യമില്ല. വെറും 10 മിനിറ്റിൽ തയ്യാറാക്കാം നാടൻ തക്കാളി ചോറ്. | Making Of Tasty Tomao Rice

Making Of Tasty Tomao Rice : ഇന്ന് ഉച്ചയ്ക്ക് നമുക്ക് വെറൈറ്റി ചോറ് തയ്യാറാക്കിയാലോ. എന്നും ഒരുപോലെയുള്ള ചോറല്ലേ കഴിക്കുന്നത് വ്യത്യസ്തമായ രീതിയിൽ ഒരു ചോറ് തയ്യാറാക്കൂ. ഇതിന് മറ്റു കറികളുടെ ഒന്നും ആവശ്യമില്ല. തക്കാളി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനുവേണ്ടി ആദ്യം തന്നെ ഒരു കുക്കർ ചൂടാക്കുക.

ശേഷം അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു കഷണം പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചൂടാക്കുക ശേഷം രണ്ട് വയനയിലയും ചേർത്തു കൊടുക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.

ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക. മൂത്ത വരുമ്പോൾ രണ്ട് പച്ചമുളക് ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ 2 തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. തക്കാളി പകുതി വരുമ്പോൾ അതിലേക്ക് നിങ്ങൾ ഏത് അരിയാണ് എടുക്കുന്നത്.

അത് കുറച്ചുസമയം വെള്ളത്തിൽ കുതിർത്തതിനു ശേഷം കുക്കറിലേക്ക് ഇട്ടുകൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പും അതോടൊപ്പം രണ്ട് ടീസ്പൂൺ തൈരും കൂടി ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക അരി നല്ലതുപോലെ വെന്തു വരേണ്ടതാണ് ശേഷം തുറന്നു പുറത്തേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *