Making Of Tasty Tomato Onion Rice : വളരെയധികം രുചികരമായതും പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ ഒരു ചോറ് നിങ്ങൾ ഇങ്ങനെ തയ്യാറാക്കൂ. പല രീതിയിലും പല ടെസ്റ്റിലും ചോറ് നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ പിന്നെ ദിവസവും ഇത് തന്നെയായിരിക്കും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ടു വറ്റൽമുളക് ചേർത്തു കൊടുക്കുക. അതിനുശേഷം മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കുക. കുറച്ചു പൊട്ടുകടല കൂടി ചേർത്ത് കൊടുക്കുക ഇതിന്റെ നിറം മാറി വരുമ്പോൾ അതിലേക്ക് കറിവേപ്പിലയും ചെറിയ കഷ്ണം ഇഞ്ചി നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഇതെല്ലാം നന്നായി മൂത്ത വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ആവശ്യത്തിന് വേണമെങ്കിൽ വെളിച്ചെണ്ണയും ചേർക്കുക ശേഷം സവാള വഴന്നു വരുമ്പോൾ പുളിക്ക് ആവശ്യത്തിന് വാളൻപുളി പിഴിഞ്ഞൊഴിക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക നന്നായി ചൂടായി വരുമ്പോൾ ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക നല്ലതുപോലെ ഡ്രൈയായി വരുമ്പോൾ അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതു മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia kitchen