Making Of Tasty Sambar Recipe : നമ്മളെല്ലാവരും തന്നെ സാമ്പാർ കൂട്ടി ചോറ് ഉണ്ണാത്തവർ ആരും തന്നെ ഉണ്ടാവില്ല. സാമ്പാർ മിക്കവാറും ഒരേ രീതിയിലായിരിക്കും എല്ലാ വീട്ടമ്മമാരും തയ്യാറാക്കാറുള്ളത് എന്നാൽ അതിൽ നല്ല വ്യത്യസ്തമായ രീതിയിലുള്ള സാമ്പാറും ഉണ്ടാക്കി നോക്കിയാലോ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ പിന്നീട് ഇത് മാത്രം മതി. ഇത് തയ്യാറാക്കുന്നതിന് വേണ്ടി.
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പരിപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കുക ശേഷം മറ്റൊരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുത്തു നന്നായി മൂപ്പിക്കുക ശേഷം നാല് വറ്റൽമുളക് ചെറുതായി അരിഞ്ഞതും 20 ചുവന്നുള്ളി മുഴുവനായും ചേർത്ത് കൊടുക്കുക.
ശേഷം വഴന്നു വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക അതോടൊപ്പം രണ്ട് പച്ചമുളക് കറിവേപ്പിലയും ചേർക്കുക നന്നായി വഴന്നു വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക കളിയും വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ സാമ്പാർ പൊടി ആവശ്യത്തിനുള്ള ഉപ്പും.
ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഇതേ സമയം പരിപ്പ് വെന്തു കഴിഞ്ഞാൽ പച്ചമണം എല്ലാം മാറി വരുന്നതിനു ശേഷം ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. കറി നല്ലതുപോലെ തിളച്ച കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ റെസിപ്പി ഇന്ന് തന്നെ ചെയ്തു നോക്കൂ. credit : Lillys natural tipd
https://youtu.be/BNUOI-rlTCY