സാമ്പാർ ഉണ്ടാക്കുമ്പോൾ മറക്കാതെ ഈ ചേരുവ കൂടി ചേർക്കൂ. സാമ്പാറിന്റെ രുചി വേറെ ലെവൽ ആയി മാറും. | Making Of Tasty Sambar With Secret ingredient

Making Of Tasty Sambar With Secret ingredient : മിക്കവാറും വീട്ടമ്മമാരും വീട്ടിൽ കൂടുതലായി ഉണ്ടാക്കുന്ന കറി ആയിരിക്കും സാമ്പാർ കാരണം അത് ഒന്നു മാത്രം മതി ചോറുണ്ണാൻ മറ്റ് കറികളുടെയോ സൈഡ് ആയിട്ടുള്ള ഡിഷുകളുടെയോ ആവശ്യം ഒന്നും തന്നെ ഇല്ല. എന്നാൽ സാമ്പാർ ഉണ്ടാക്കുന്നത് രുചികരമായിട്ടില്ല എങ്കിൽ കഴിക്കാനും സാധിക്കില്ല അതുകൊണ്ട് സാമ്പാർ ഉണ്ടാക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളും രുചിക്ക് വേണ്ടി ചേർക്കേണ്ട കുറെ വിഭവങ്ങളും ഉണ്ട്.

അപ്പോൾ എങ്ങനെയാണ് ശരിയായ രീതിയിൽ സാമ്പാർ ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കർ എടുത്ത് അതിലേക്ക് പകുതി വേവിച്ച് എടുത്ത പരിപ്പ് ചേർത്തു കൊടുക്കുക ശേഷം സാമ്പാറിലേക്ക് ആവശ്യമായ ചേന ചെറുതായി അരിഞ്ഞത്കുമ്പളങ്ങ ക്യാരറ്റ് നിങ്ങൾക്ക് ഇഷ്ടമുള്ള തരത്തിലുള്ള എല്ലാ പച്ചക്കറികളും ചേർത്തു കൊടുക്കാവുന്നതാണ്.. ശേഷം അതിലേക്ക് സാമ്പാറിലേക്ക് ആവശ്യമായ ബുള്ളി പിഴിഞ്ഞ് ഒഴിക്കുക അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി 1/4 ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

അതിനുശേഷം ആണ് നമ്മൾ സീക്രട്ട് ആയിട്ടുള്ള ചേരുവ ചേർക്കാൻ പോകുന്നത്. അര ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി അടച്ചുവെച്ച് വേവിക്കുക. പച്ചക്കറികൾ എല്ലാം നന്നായി പാകമായതിനു ശേഷം ഇറക്കി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിച്ച് മൂപ്പിച്ച് എടുക്കുക ശേഷം രണ്ടു വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക.

അതോടൊപ്പം തന്നെ മൂന്ന് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞോ അല്ലെങ്കിൽ ചതച്ചോ അതിലേക്കു ചേർത്ത് കൊടുക്കുക ശേഷം അത് നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ വീതം മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം ഒരു നുള്ള് കായപ്പൊടിയും ചേർത്ത് വീണ്ടും നന്നായി മൂപ്പിച്ച് എടുക്കുക. നല്ലതുപോലെ മൂത്ത് വരുമ്പോൾ വിപാനിൽ നിന്ന് കുറച്ച് ചാറും കഷ്ണങ്ങളും അതിലേക്ക് ഒഴിച്ചുകൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്തതിനുശേഷം കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം കുറച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക വളരെ രുചികരമായ സാമ്പാർ ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കൂ. Video credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *