Making Of Tasty Onion Achar : നമ്മളെല്ലാവരും തന്നെ പല സാധനങ്ങളും ഉപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാൽ സവാള ഉപയോഗിച്ചുകൊണ്ട് അച്ചാർ ഉണ്ടാക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ഇതുപോലെ തയ്യാറാക്കു. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് നന്നായി ചൂടാക്കി എടുക്കുക ശേഷം പൊടിച്ച് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക നന്നായി മുഖത്ത് വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് മൂന്ന് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക .
ശേഷം ഇളക്കി യോജിപ്പിക്കുക അല്പം കുറച്ചു വെച്ചതിനുശേഷം നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക സവാള നല്ലതുപോലെ വഴന്നു വരേണ്ടതാണ് ശേഷം അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഉലുവപ്പൊടി ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക സവാള പൂർണമായി വഴന്നു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വിനാഗിരി ഒഴിച്ച് കൊടുക്കുക.
അതുപോലെ തന്നെ മുക്കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടിയും ചേർത്ത് കൊടുക്കുക ഒരു നുള്ള് പഞ്ചസാരയും ചേർത്തു കൊടുക്കുക. നല്ലതുപോലെ ചൂടായി അച്ചാർ ഗ്രേവി പരുവത്തിൽ ആയി വരേണ്ടതാണ്. അതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ് ചൂട് മാറുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Video creditv: Mia kitchen