സവാളയുണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാൻ ഇതുപോലെ ഒരു വിഭവം മാത്രം മതി. ഇന്ന് തന്നെ തയ്യാറാക്കൂ നാടൻ ഉള്ളി തോരൻ. | Making Of Tasty Savala Thoran

Making Of Tasty Savala Thoran : ഉച്ചയ്ക്ക് ചോറുണ്ണാൻ കറികൾ ഉണ്ടാക്കുന്നതിനെ പറ്റിയാണോ വീട്ടമ്മമാർ ആലോചിക്കുന്നത് എന്നാൽ ഇനി അധികം ചിന്തിക്കേണ്ട സവാളയുണ്ടെങ്കിൽ ഉടനെ തന്നെ തയ്യാറാക്കൂ തനി നാടൻ ഉള്ളി തോരൻ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് നാലു വലിയ സവാള തന്നെ വേണം അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക.

അതോടൊപ്പം തന്നെ 2 കപ്പ് തേങ്ങ ചിരകിയതും ആവശ്യമാണ് ആദ്യമായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മൂന്ന് വെളുത്തുള്ളിയും ഒരു പച്ചമുളകും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം എടുത്തു വച്ചിരിക്കുന്ന തേങ്ങ ചിരകിയത് അതിലേക്ക് ഇട്ട് വെള്ളം ചേർക്കാതെ നന്നായി പൊടിച്ചെടുക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അടുക്കിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക,

ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുന്നത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക മഞ്ഞൾപ്പൊടി നല്ലതുപോലെ മൂത്തു വരുമ്പോൾ സവാള ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയും ചേർത്തു കൊടുക്കുക .

ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. സവാള നല്ലതുപോലെ വഴന്ന് തേങ്ങയുമായി യോജിച്ച് വരുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഉള്ളി തോരൻ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *