Easy And Tasty Semiya Pulavu : സേമിയ ഉപയോഗിച്ചുകൊണ്ട് പായസം നാം സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നാണ് എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി വളരെയധികം രുചികരമായ ഒരു വിഭവം തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. വളരെ രുചികരമായ പുലാവ് ഈ രീതിയിൽ തയ്യാറാക്കുക. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ട് കപ്പ് സേമിയോ ചെറിയ കഷണങ്ങളായി പൊടിച്ചത് ഇട്ടുകൊടുക്കുക അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം സേവിയോ പകുതിയോ എന്തു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഉപ്പും ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ വേവിക്കുക. നല്ലതുപോലെ വെന്തു വന്നതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് വെള്ളമെല്ലാം തന്നെ ഊറ്റിയെടുക്കുക അതോടൊപ്പം രണ്ടോ മൂന്നോ പ്രാവശ്യം തണുത്ത വെള്ളത്തിൽകഴുകിയെടുക്കുക.
അടുത്തതായി ഒന്നോ രണ്ടോ മുട്ട ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ചേർത്ത് കുത്തിപ്പൊരി തയ്യാറാക്കുന്നത് പോലെ തയ്യാറാക്കി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക അതിനുശേഷം ഒരു സവാള ചേർത്തു കൊടുക്കുക. സവാള വഴന്നു വരുമ്പോൾ അതിലേക്ക് കുറച്ച് ക്യാരറ്റ് ചേർത്തു കൊടുക്കുക.
ശേഷം കാരറ്റ് പകുതി വെന്തു വരുമ്പോൾ അതിലേക്ക് ഒരു ക്യാപ്സിക്കം ചേർത്തുകൊടുക്കുക അതോടൊപ്പം ഗ്രീൻപീസ് ചേർക്കുക. പച്ചക്കറികൾ എല്ലാം വെന്തു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ സോയാസോസ് രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേട്ടൻ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം കൊടുക്കുക ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കുക ശേഷം വേവിച്ച് വച്ചിരിക്കുന്ന സേമിയയും ചേർത്ത് വീണ്ടും എല്ലാം ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Credit : Lillys Natural Tips