രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇഡലിയോ ദോശയോ ആണെങ്കിൽ മറക്കാതെ ഈ ചമ്മന്തി ഉണ്ടാക്കണേ. ഇതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്. | Making Of Tasty Side Dish

Making Of Tasty Side Dish : രാവിലെ നിങ്ങൾ ബ്രേക്ക് ഫാസ്റ്റിനെ ഇഡലിയോ ദോശയോ ചപ്പാത്തിയോ ആണ് ഉണ്ടാക്കുന്നത് എങ്കിൽ ഉറപ്പായും ഈ കറി തയ്യാറാക്കി നോക്കേണ്ടതാണ് ഇത് ചോറിന്റെ കൂടെ കഴിക്കാനും വളരെയധികം രുചികരമാണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് നാലു തക്കാളി 4 കഷ്ണങ്ങളാക്കി മുറിച്ച് പാനിലേക്ക് ഇട്ടുകൊടുക്കുക.

അതോടൊപ്പം തന്നെ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള വാളൻ പുളി കുരു കളഞ്ഞതിനുശേഷം അതിലേക്ക് ചേർത്തു കൊടുക്കുക. ഇത് അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇടയ്ക്ക് കൊടുക്കേണ്ടതാണ് തക്കാളിയും പുളിയും നല്ലതുപോലെ വെന്ത് ഉടഞ്ഞു വരേണ്ടതാണ്. ശേഷം അത് പുറത്തെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.

അതിലേക്ക് എരിവിന് ആവശ്യമായ മുളകുപൊടിയും ആവശ്യത്തിന് ഉപ്പ് അര ര ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ കപ്പ് വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ശേഷം അത് മാറ്റിവയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. 10 വെളുത്തുള്ളിയും നാല് വറ്റൽ മുളകും ചേർത്ത് നന്നായി മൂപ്പിക്കുക.

ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഉലുവപ്പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് വച്ചിരിക്കുന്ന അരപ്പ് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ചട്നിയുടെ നിറമെല്ലാം മാറി ഭാഗമായി വരുമ്പോൾ ഓഫ് ചെയ്യാവുന്നതാണ്. ഇരിക്കുന്നതിനു മുമ്പായി ഒരു നുള്ള് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *