Tasty Tomato Onion Chammanthi : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ചപ്പാത്തിയും ദോശയും ആണെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന തക്കാളിയും ഉള്ളിയും ഉപയോഗിച്ചുള്ള ഒരു ചമ്മന്തി തയ്യാറാക്കി എടുക്കാം ഇതുണ്ടെങ്കിൽ എത്ര വേണമെങ്കിലും കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ അതിലേക്കാ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം ഒരു മൂന്ന് സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില എട്ടു വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകെ മാറുമ്പോൾ അതിലേക്ക് അഞ്ചു തക്കാളി ചേർത്ത് കൊടുക്കുക.
ശേഷം തക്കാളി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കുക. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞ് ഭാഗമായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി 1/4 ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ തീയിൽ വെച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ശേഷം അഞ്ച് മിനിറ്റോളം നന്നായി തന്നെ വേവിച്ചെടുക്കുക. എണ്ണ എല്ലാം തന്നെ തെളിഞ്ഞ് വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. Credit : Sheeba’s Recipes