Making Vendakka Egg Recipe : വെണ്ടക്കയും കോഴിമുട്ടയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു വെറൈറ്റി വിഭവം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ആവശ്യത്തിന് വേണ്ട വെണ്ടയ്ക്കടുത്ത് വീഡിയോ വലുപ്പത്തിൽ വട്ടത്തിൽ അരിയുക. അതിലേക്ക് രണ്ട് കോഴി മുട്ടയും ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യമായ പച്ച മുളക്.,
അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മുളകുപൊടി എന്നിവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ തടവി കൊടുക്കുക ശേഷം. തയ്യാറാക്കിവെച്ച് മിക്സ് അതിലേക്ക് ഒഴിച്ചു കൊടുക്കുക. മീഡിയം തീയിൽ വെച്ച് അടച്ചുവെച്ച് വേവിക്കുക .
ഒരുഭാഗം നല്ലതുപോലെ വെന്തുവരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഇതേ രീതിയിൽ രണ്ടു ഭാഗം നല്ലതുപോലെ മൊരിയിച്ചെടുക്കുക ശേഷം പകർത്തി വയ്ക്കാവുന്നതാണ് മുട്ട ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഏത് പച്ചക്കറി വേണമെങ്കിലും ഇതുപോലെ ചെയ്യാവുന്നതേയുള്ളൂ.
വെണ്ടയ്ക്ക സാധാരണ കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ആണെങ്കിൽ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ അവർ അത് ആസ്വദിച്ചു കഴിക്കുന്നത് ആയിരിക്കും. ഒരിക്കലെങ്കിലും നിങ്ങൾ വെണ്ടയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി കിടിലമാണ്. Credit : E&E Kitchen