ഏതു നേരവും കഴിക്കാൻ വളരെ രുചികരമായ ഒരു ഭക്ഷണമാണ് കൊഴുക്കട്ട. വായിൽ അലിഞ്ഞു പോകുന്ന വളരെ കനം കുറഞ്ഞ കൊഴുക്കട്ട ഇനി ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് അരിപ്പൊടി എടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക.
നല്ലതുപോലെ തിളച്ചു വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചെറിയ ചൂടോടുകൂടി കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഒരു അഞ്ചു മിനിറ്റ് എങ്കിലും കുറച്ചു കൊടുക്കുക. മാവ് വളരെ സോഫ്റ്റ് സഹായിക്കും. അതിനുശേഷം ഒരു 15 മിനിറ്റ് മാറ്റിവയ്ക്കുക.അടുത്തതായി ഒരു പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കര എടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അലിയിച്ച് എടുക്കുക. ശർക്കര അലിഞ്ഞു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക. അടുത്തതായി രണ്ട് കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശർക്കര നല്ലതുപോലെ വറ്റി വരുന്നത് വരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അതിനുശേഷം പകർത്തി വയ്ക്കുക.
അടുത്തതായി തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുക്കിയെടുത്ത് കയ്യിൽ വെച്ച് പരത്തുക. അതിനുശേഷം അതിലേക്ക് തയ്യാറാക്കിവെച്ച തേങ്ങയ ആവശ്യത്തിന് ചേർത്തു കൊടുക്കുക. ശേഷം മാവ് പൊതിഞ്ഞ് ഒരു ഉണ്ടയാക്കി എടുക്കുക. എല്ലാമാവും ഈ രീതിയിൽ തയ്യാറാക്കുക അതിനുശേഷം 10 മിനിറ്റ് ആവിയിൽ വെച്ച് വേവിച്ചെടുക്കുക. ഇനി ഏതു നേരവും കഴിക്കാൻ രുചികരമായ കൊഴുക്കട്ട ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.