Tasty Beet Root Snack Recipe : ബീറ്റ്റൂട്ട് ഉപയോഗിച്ച് കൊണ്ട് വളരെ വ്യത്യസ്തവും എന്നാൽ രുചികരവുമായ ഒരു വിഭവം തയ്യാറാക്കിയാലോ. ഇതുപോലെ ഒരു വിഭവം നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല. നീ വെറൈറ്റി വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുക്കുക ശേഷം ഒരു കുക്കറിലേക്ക് ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വേവിച്ചെടുത്തതിനു ശേഷം നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക.
അതിലേക്ക് ആവശ്യാനുസരണം ചോളപ്പൊടി ചേർത്ത് കൊടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ തയ്യാറാക്കി എടുക്കുക. ശേഷം അതിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ചെറുതായി പരത്തി ഒരു കുപ്പിയുടെ മൂടിവെച്ചു അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനങ്ങൾ വെച്ചോ അമർത്തി കൊടുക്കുക. ഓരോരുത്തർക്കും ഇഷ്ടമുള്ള ആകൃതിയിൽ തയ്യാറാക്കാവുന്നതുമാണ്.
ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം തയ്യാറാക്കിയ ബീറ്റ്റൂട്ട് ഇതിലേക്ക് ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കിയ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അഞ്ചോ ആറോ വെളുത്തുള്ളി ചെറുതായിട്ട് മൂപ്പിക്കുക.
അതിലേക്ക് ഒരു പകുതി സവാള ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഒരു ടീസ്പൂൺ സോയാസോസ് ഒരു ടീസ്പൂൺ ചില്ലി സോസ് ഒരു ടീസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ പീനട്ട് സോസ് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് അതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ചെറുതായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു 5 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video Credit : Mia Kitchen