പാലും മുട്ടയും മൈദയും ഉണ്ടെങ്കിൽ പഞ്ഞി പോലുള്ള അപ്പം നിമിഷങ്ങൾക്കുള്ളിൽ തയ്യാർ. ഇതുപോലെ തയ്യാറാക്കി നോക്കൂ. | Making Of Tasty Maida Appam

Making Of Tasty Maida Appam : സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെയധികം രുചികരം ആയ ഒരു വിഭവം തയ്യാറാക്കി നോക്കിയാലോ. ഇതുപോലെ ഒരു പഞ്ഞി പോലുള്ള അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. അതിനായി ഒരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക അതിന്റെ മഞ്ഞ കരു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് 6 ടീസ്പൂൺ മൈദ ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ആറു ടീസ്പൂൺ പാലു ചേർത്തു കൊടുക്കുക.

ചൂടാക്കിയ പാല് അല്ലാത്തതോ ചേർത്ത് കൊടുക്കാം കൊടുക്കുന്ന സമയത്ത് ചൂട് ഉണ്ടാകാൻ പാടില്ല. ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം മാറ്റിവയ്ക്കുക. അതിനുശേഷം മാറ്റിവച്ചിരിക്കുന്ന മുട്ടയുടെ വെള്ളയിലേക്ക് ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക അതിനുശേഷം ബീറ്റർ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക.

അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ചതും ഇടയ്ക്ക് ഇടയ്ക്ക് ചേർത്തു കൊടുക്കുക. കൂട്ടുന്നതിനായി നാരങ്ങ ഗ്രേറ്റ് ചെയ്ത് കുറച്ചു ചേർത്തു കൊടുക്കുക. നല്ലതുപോലെ പതഞ്ഞു വന്നതിനുശേഷം എടുത്തു വച്ചിരിക്കുന്ന മിക്സ് കുറേശ്ശെയായി ഒഴിച്ചുകൊടുത്തു ചെയ്തെടുക്കുക. അടുത്തതായി അടിവശം കട്ടിയുള്ള ഒരു പാത്രം എടുക്കുക.

ശേഷം എല്ലാ ഭാഗത്തും നല്ലതുപോലെ നെയ്യ് പിടിപ്പിക്കുക. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ചുകൊടുക്കുക. അടുത്തതായി ദോശക്കല്ല് ചൂടാക്കാൻ വയ്ക്കുക ചൂടായി വരുമ്പോൾ അതിന് മുകളിലെ പാത്രം വെച്ച് മറ്റൊരു പാത്രം കൊണ്ട് അത് മൂടിവയ്ക്കുക. 10, 15 മിനിറ്റിനുള്ളിൽ തന്നെ രുചികരമായ അപ്പം തയ്യാറാകും. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *