Making Of Soft Unniyappam : എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം. ഉണ്ണിയപ്പം നല്ല പന്ത് പോലെ വീർത്ത് വരുകയും ചെയ്യും. ഈ ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അലിയിച്ച് എടുക്കുക.
പഞ്ചസാര അലിഞ്ഞത് വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി അരി നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ചെറുപഴം ചെറുതായി അരിഞ്ഞു ചേർത്തുകൊടുക്കുക. അതോടൊപ്പം തന്നെ ശർക്കര പാനിയും ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ടോ മൂന്നോ ഏലക്കായ കൂടി ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെച്ച് കൈകൊണ്ട് വീണ്ടും ഒരു 5 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്ത് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റി തയ്യാറാക്കിവെച്ച മാവിലേക്ക് ചേർത്തു കൊടുക്കുക .
അതോടൊപ്പം ഒരു ടീസ്പൂൺ കറുത്ത എള്ളു കൂടി ചേർത്തു കൊടുക്കുക. അടുത്തതായി ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കാൻ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ഉണ്ണിയപ്പത്തിന്റെ മാവ് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ ഉണ്ണിയപ്പം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്ത് മാറ്റിവയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.