കഴിച്ചിട്ടും കഴിച്ചിട്ടും മതി വരുന്നില്ലല്ലോ. സോയ 65 കറുമുറ കഴിക്കാൻ ഇതുപോലെ തയ്യാറാക്കു. | Making Of Crispy Soya 65

Making Of Crispy Soya 65 : നമ്മളെല്ലാവരും തന്നെ ചിക്കൻ 65 കഴിഞ്ഞിട്ടുള്ള വരായിരിക്കും എന്നാൽ ചിക്കൻ കഴിക്കാത്ത ആളുകൾക്ക് സോയ ഉപയോഗിച്ചുകൊണ്ട് അതിനേക്കാൾ രുചിയും നമുക്ക് തയ്യാറാക്കിയാലോ. സോയ 65 എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് സോയ എടുക്കുക അത് ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ചൂടാക്കി അതിലേക്ക് കുറച്ചു ഉപ്പും ചേർത്ത് സോയ ഇട്ടുകൊടുത്തു നന്നായി വേവിച്ചെടുക്കുക ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് മൂന്നു പ്രാവശ്യം എങ്കിലും കഴുകി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക .

അടുത്തതായി മറ്റൊരു പാത്രത്തിൽ രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ തൈര് ഒരു ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒന്നേകാൽ ടീസ്പൂൺ നാരങ്ങാനീര് രണ്ടു നുള്ള് മഞ്ഞൾ പൊടിയും .

മൂന്ന് ടീസ്പൂൺ കോൺഫ്ലവർ ഒരു ടീസ്പൂൺ അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളം ചേർത്ത നല്ലതുപോലെ മസാല തയ്യാറാക്കുക. പേസ്റ്റ് പരുവത്തിൽ മസാല തയ്യാറാക്കുക ശേഷം വേവിച്ചു വെച്ചിരിക്കുന്ന സോയ അതിലേക്കിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അവസാനമായി കുറച്ചു കറിവേപ്പില ചേട്ടൻ ഇളക്കിയതിനു ശേഷം .

ഒരു മണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഓരോന്നായി അതിലേക്ക് ഇട്ട് നന്നായി പൊരിച്ചെടുക്കുക. ചെറിയ തീയിൽ വെച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കുക. ശേഷം പകർത്തി വയ്ക്കാം. Credit : Fathimas curryworld

Leave a Reply

Your email address will not be published. Required fields are marked *