Tasty Soya Masala Curry : വളരെ രുചികരമായ രീതിയിൽ സോയ കറി തയ്യാറാക്കുന്ന ഒരു പുതിയ റെസിപ്പി പരിചയപ്പെടാം ഇതുപോലെ സോയ കറി തയ്യാറാക്കുകയാണെങ്കിൽ ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഈ ഒരു കറി മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക .
ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് സോയ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. രണ്ടോ മൂന്നോ പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുത്തു മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു ചെറിയ കഷണം പട്ട അര ടീസ്പൂൺ ചെറിയ ജീരകം ഒരു ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളകുപൊടി മൂന്നു വറ്റൽ മുളക് കാൽ കപ്പ് ചെറുതായി കൊത്തിയരിഞ്ഞ തേങ്ങ എന്നിവ ചേർത്ത് നന്നായി വറക്കുക.
അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ചേർക്കുക.
ശേഷം ഇവ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന സോയ ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക. അതോടൊപ്പം പിടിച്ച് വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. സോയ നല്ലതുപോലെ കുറുകി വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. Credit : Shamees Kitchen