Making Of Tasty Masala Curry : ഇറച്ചി കഴിക്കാത്തവർക്കും ഇറച്ചി കഴിക്കാൻ മടി കാണിക്കുന്നവർക്കും ഇറച്ചി കറിയുടെ അതേ ടേസ്റ്റിൽ തന്നെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് സോയാബീൻ സോയാബീൻ ഉപയോഗിച്ചുകൊണ്ട് വീട്ടമ്മമാർ പലതരത്തിലുള്ള വിഭവങ്ങളും തയ്യാറാക്കിയിട്ടുണ്ടാകും എന്നാൽ വ്യത്യസ്തമായ രുചിയിൽ എല്ലാവരെയും ഞെട്ടിക്കാൻ വേണ്ടി സോയാബീൻ ഉപയോഗിച്ചുകൊണ്ട് ഇതുപോലെ തയ്യാറാക്കി നോക്കൂ. ചപ്പാത്തി ദോശ ചോറ് എന്നിവയുടെ കൂടെയെല്ലാം ഇത് വളരെ നല്ല കോമ്പിനേഷൻ ആണ്.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയാബീൻ ചൂടുവെള്ളത്തിൽ ഇട്ടു നന്നായി വേവിച്ചെടുക്കുക ബന്ധു വന്നതിനുശേഷം തണുത്ത വെള്ളത്തിലേക്ക് നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിലേക്ക് രണ്ട് ഏലക്കായ മൂന്ന് ഗ്രാമ്പൂ രണ്ട് കറുവപ്പട്ട ഒരു ടീസ്പൂൺ പെരുംജീരകം ഒന്നര ടീസ്പൂൺ മല്ലി ഒരു ടീസ്പൂൺ കുരുമുളക് എന്നിവ നന്നായി ചൂടാക്കുക ശേഷം കോരി മാറ്റിയെടുക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങാക്കൊത്ത് കൂടി ചേർത്ത് ചൂടാക്കി എടുക്കുക. അതിലേക്ക് മസാലയും ചേർത്ത് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി ചൂടാക്കി എടുക്കുക ശേഷം കോരി മാറ്റുക .
അടുത്തതായി ആ പാനിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. വാടിവരുമ്പോൾ അരപ്പ് ചേർത്ത് കൊടുക്കുക. ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന സോയ ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് പകർത്തി വയ്ക്കാവുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. Credit : Mia Kitchen