Making Of Tasty Green Gram Snack : ചെറുപയർ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു സ്നാക്ക് തയ്യാറാക്കിയെടുക്കാം ഇതുപോലെ ഒരു സ്നേഹത്തിനു മുൻപ് കഴിച്ചിട്ടുണ്ടാവില്ല ആവിയിൽ വേവിച്ചെടുക്കാം കിടിലൻ സ്നാക്ക്. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക.
അതോടൊപ്പം തന്നെ അരക്കപ്പ് പച്ചരിയെടുത്ത് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് അതും കുതിർക്കാനായി മാറ്റിവയ്ക്കുക. രണ്ടും നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. രണ്ട് പച്ചമുളക് ചെറുതായിട്ട് ചേർക്കുക അതോടൊപ്പം ഒരു ടീസ്പൂൺ കറുത്ത എള്ള് ചേർക്കുക. അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് തോല് കളഞ്ഞ് ഗ്രേറ്റ് ചെയ്തതും കൂടി ചേർത്തു കൊടുക്കുക.
ശേഷം ഇല നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് എണ്ണ തേച്ചതിനു ശേഷം മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. അടുത്തതായിഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക ആവി വരുമ്പോൾ അതിനുമുകളിൽ ആയി തട്ട് വെച്ച് ഈ പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ആവിയിൽ വേവിച്ച് എടുക്കുക. അതിനുശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാവുന്നതാണ്. Credit : Mia kitchen