Making Of Tasty Evening Snack : വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനും വളരെ എളുപ്പമാണ് വെറും മൂന്ന് സാധനങ്ങൾ മാത്രം മതി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് മൂന്ന് ടീസ്പൂൺ അരി ചേർക്കുക. നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി മാറ്റിവയ്ക്കുക നന്നായി കുതിർന്നു വന്നതിനുശേഷം .
അതൊരു മിക്സിയുടെ ജാറിലേക്ക്പകർത്തി വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് കാൽ കപ്പ് കോൺഫ്ലവർ കൂടി ചേർക്കുക ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള കളർ ചേർക്കാവുന്നതാണ് കളർ ചേർത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല ശേഷം അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് പഞ്ചസാര ചേർത്ത് അതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം ചേർത്ത് പാനിയാക്കാൻ വയ്ക്കുക. ഒറ്റനോ പരുവം ആകുന്ന സമയത്ത് ഓഫ് ചെയ്ത് അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കുറച്ച് ഏലക്കാപൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. അടുത്തതായി മധുരാകൃതിയിലുള്ള ഒരു കവർ എടുത്ത് അതിന്റെ ഒരു മൂലഭാഗം ക്ലാസിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുക.
അതിലേക്ക് മാവ് നിറച്ച് ടൈറ്റ് ചെയ്ത് അതിന്റെ അഗ്രഭാഗം ചെറുതായി മുറിച്ചു മാറ്റുക. അടുത്തതായി ഒരു പാനിൽ എണ്ണ ചൂടാക്കി എണ്ണ ചൂടായി വരുമ്പോൾ പൈപ്പിൻ ബാഗിലൂടെ നമ്മൾ ജിലേബി ഉണ്ടാക്കുന്നത് പോലെ വട്ടത്തിൽ ചുറ്റിച്ച് എടുക്കുക നല്ലതുപോലെ റോസ്റ്റ് ആയി വരുമ്പോൾ തയ്യാറാക്കിയ പഞ്ചസാര പാനിയിൽ ഇട്ട് മുക്കി പകർത്തി വയ്ക്കുക .credit : Fathimas curryworld