തക്കാളി കൊണ്ടുള്ള കുറുമ കഴിച്ചു നോക്കിയിട്ടുണ്ടോ. ഇതുപോലെ തയ്യാറാക്കൂ എത്ര നാളായാലും രുചി മറക്കില്ല. | Making Of Tasty Tomato Kuruma

Making Of Tasty Tomato Kuruma : രാവിലെ ബ്രേക്ക് ഫാസ്റ്റിനെയും പൂരി തയ്യാറാക്കുകയാണെങ്കിൽ അതിന്റെ കൂടെ കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ് കുറുമക്കറി. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു തക്കാളി കുറുമ കറി തയ്യാറാക്കി നോക്കിയാലോ. ഇതിന്റെ രുചി വളരെ വ്യത്യാസമായിരിക്കും. തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് നാളികേരം ചിരകിയത് മൂന്ന് പച്ചമുളക്, 5 വെളുത്തുള്ളിയും ചെറിയ കഷണം ഇഞ്ചി ടീസ്പൂൺ കശുവണ്ടി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

അടുത്തതായി ഉണ്ടാക്കിയതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് കഷണം കറുകപ്പട്ട രണ്ട് ഏലക്കായ മൂന്നു ഗ്രാമ്പു ഇനി വരാത്ത നന്നായി ചൂടാക്കുക അതിലേക്ക് കാൽ ടീസ്പൂൺ ജീരകം അര ടീസ്പൂൺ കുരുമുളക് ചേട്ടൻ ചൂടാക്കിയശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിനൊപ്പം ചേർത്ത് നന്നായി വഴറ്റി എടുക്കുക.

സവാളയുടെ നിറം മാറി വരുമ്പോഴേക്കും അതിലേക്ക് അഞ്ചു തക്കാളി രണ്ടായി മുറിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി തക്കാളി പകുതി വേവിച്ചെടുക്കുക. പകുതി വെന്ത് വരുമ്പോ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ പെരുംജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക.

തക്കാളി നല്ലതുപോലെ വെന്ത് കുറുമ കറി കുറുകി വരുമ്പോൾ ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഈ കുടുംബക്കാരെ എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *