Making Of Tasty Tomato Upma : എന്നും ഉപ്പുമാവ് തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഉണ്ടാക്കി നോക്കിയാലോ. തക്കാളി എല്ലാം ചേർത്ത് ഒരു സ്പെഷ്യൽ ഉപ്പുമാവ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടിച്ചു ചൂടാക്കി അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് ചൂടാക്കി എടുക്കുക. മാറ്റിവെക്കുക.
അതേ പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ഒരു ടീസ്പൂൺ കടല പൈപ്പ് ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ആവശ്യമായ പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക.
സവാള നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ തക്കാളി നല്ലതുപോലെ അരച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. തക്കാളി വെന്തു കഴിഞ്ഞതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക.
ശേഷം അതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം തിളച്ചു വരുന്ന തുടങ്ങുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന റവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് മല്ലിയിലയും വേപ്പിലയും ചേർക്കുക. പാകമായതിനുശേഷം ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Resmees Curry World