Making Of Tasty Ulli Chammanthi : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഏത് തയ്യാറാക്കിയാലും അതുപോലെ ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഇനി ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി. ജോലിയും എളുപ്പം അതുപോലെ വയറു നിറയെ ഭക്ഷണവും കഴിക്കുകയും ചെയ്യാം. ഇതുപോലെ ഒരു ചമ്മന്തി നിങ്ങൾ ആരും കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം 20 ഓളം ചുവന്നുള്ളിയും ചേർത്തു കൊടുക്കുക ശേഷം ഇവയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുമ്പോൾ നെല്ലിക്ക വലുപ്പത്തിലുള്ള കുരുകളഞ്ഞ പുളി ചേർത്ത് കൊടുക്കുക അതോടൊപ്പം ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക.
ഇത് നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ചെറുതായി ചൂടാറി വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം കഴിക്കാം. ഇത്രയും എളുപ്പത്തിൽ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : shamess kitchen.