Making Of Tasty Onion Chutney Curry : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലി ദോശ ഉണ്ടാക്കുന്നത് എങ്കിൽ എനിക്ക് രണ്ടിനും കൂടെ കിടിലൻ കോമ്പിനേഷൻ ആയിട്ട് ഒരു പുതിയ ഉള്ളി ചട്നി ഉണ്ടാക്കിയാലോ. എന്തുകൊണ്ടാക്കുന്ന ഉള്ളി ചട്ടിയിൽ നിന്ന് വ്യത്യസ്തമായ രീതിയിലും രുചിയിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ടീസ്പൂൺ ചെറിയ ജീരകം 6 വെളുത്തുള്ളി, ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക .
ശേഷം അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞ വെള്ളം ചേർക്കുക. അതോടൊപ്പം തന്നെ ആവശ്യത്തിനു മല്ലിയില ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം ഉപയോഗിച്ചതിനു ശേഷം ചൂടാറാനായി മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് അര ടീസ്പൂൺ അര ടീസ്പൂൺ പരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് 4 വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുത്തതിനു ശേഷം ചട്നിയിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen