Making OF Tasty Soft Unniyappam : നമുക്ക് വളരെ കുറഞ്ഞ സമയമാണ് മുന്നിലുള്ളത് എങ്കിൽ അതിനിടയിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു സൂപ്പർ പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം ഇതിനായി നമുക്ക് ഉണ്ണിയപ്പം തന്നെ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉള്ള ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാത്രത്തിലേക്ക് ഇട്ടതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് പാനിയാക്കി എടുക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ വറുക്കാത്ത പച്ചരി പൊടിച്ചത് എടുക്കുക. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി അല്ലെങ്കിൽ മൈദ പൊടി ചേർത്തു കൊടുക്കാം ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ചെറിയ ചൂടോടുകൂടി തന്നെ ശർക്കരപ്പാനി ഒഴിച്ചു കൊടുക്കുക വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക മാവ് ഒട്ടും തന്നെ കട്ടിയല്ലാതെ തന്നെ ഇളക്കി കൊടുക്കേണ്ടതാണ് ശേഷം മധുരം എല്ലാം ഭാഗമാണോ എന്ന് പരിശോധിക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങാക്കൊത്ത് നന്നായി വറുത്തെടുക്കുക വേണമെങ്കിൽ കറുത്ത എള്ളും ചേർത്തു കൊടുക്കാവുന്നതാണ് എല്ലാ പാകമായി വന്നതിനുശേഷം അതുമായി തയ്യാറാക്കിയ മാവിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്തു കൊടുക്കുക
നിങ്ങൾക്ക് മാവ് കൃത്യമായി ആ വന്നില്ല എങ്കിൽ നിങ്ങൾക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. അടുത്തതായി ഒരു ടീസ്പൂൺ വെള്ളത്തിൽ അര ടീസ്പൂൺ സോഡാപ്പൊടി കലക്കിയതിനുശേഷം അതും മാവിലേക്ക് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ആവശ്യത്തിനുമാവ് ഓരോ കുഴിയിലായി ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് ഭാഗം നന്നായിട്ട് പോലെ വേവിച്ച് പകർത്തി വയ്ക്കാവുന്നതാണ്. Video credit : sruthis kitchen